1. ചോദ്യം 2ന്റെ വാക്യം തീരെ ചെറുതാക്കിയതായി കാണുന്നു. ഇത് ഹിന്ദിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കില്ലെങ്കിലും മറ്റ് കുട്ടികള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
2. ചോദ്യം 5ല്‍ ഉദ്ധരണചിഹ്നം കൊടുത്തത് പാഠപുസ്തകത്തിലെ വാക്യമാണെന്ന ധാരണ സൃഷ്ടിക്കുന്നു. എന്നാല്‍ പാഠപുസ്തകത്തില്‍ ഇത്തരത്തിലൊരു വാക്യമില്ലെന്നതാണ് വാസ്തവം.
3. പാഠപുസ്തകത്തില്‍ सकुबाई की आत्मकथांश അഭ്യാസമായി കൊടുത്തിട്ടുണ്ടെങ്കിലും सकुबाई की जीवनी का अंश എഴുതുക എന്നത് കുട്ടികള്‍ക്ക് അല്‍പം പ്രയാസകരമായിരിക്കും.
4. ചോദ്യം 15ല്‍ गाँव था എന്നതില്‍ നിന്ന് छोटा എന്ന് വിശേഷണത്തെ മാറ്റാന്‍ എളുപ്പം കഴിഞ്ഞേക്കാം. എന്നാല്‍ नदी സ്ത്രീലിംഗപദമാണെന്നറിയാത്ത കുട്ടികള്‍ക്ക് 2,3 വാക്യങ്ങള്‍ ശരിയാക്കാന്‍ കഴിയണമെന്നില്ല. നാലാം വാക്യത്തിന്റെ നിലവാരം അല്‍പം ഉയര്‍ന്നതുമാണ്.
5. ചോദ്യം 16ന്റെ സൂചനയില്‍ क्रियाविशेषण കൂടി പെടുത്തിയിരിക്കുന്നു. സാധാരണ विशेषण മാത്രമാണ് കൊടുത്തുകാണാറുള്ളത്. मैं अकेला था എന്ന പദത്തിലെ अकेला എന്ന പദം क्रियाविशेषण ആയതുകൊണ്ടാണ് ഇത്തരം ഒരു മാറ്റം വരുത്താന്‍ ചോദ്യകര്‍ത്താക്കള്‍ തയ്യാറായതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
6. ചോദ്യം 17ലെ വാക്യങ്ങള്‍ തീരെ ചെറുതാക്കിയത് മിടുക്കന്മാരായ കുട്ടികള്‍ക്ക് അധികം പ്രയാസമുണ്ടാനിടയില്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും പ്രയാസം സൃഷ്ടിക്കാനിടയുണ്ട്. സാധാരണയായി ബ്രാക്കറ്റില്‍ 3 യോജകങ്ങളാണ് കൊടുത്തുവരാറുള്ളത്. അതുകൊണ്ട് വലിയൊരു വിഭാഗം കുട്ടികള്‍ जो-वह രണ്ട് യോജകങ്ങളായി തെറ്റിദ്ധരിച്ച് ഉത്തരമെഴുതാനുള്ള സാധ്യതയുണ്ട്. മറ്റൊരു വിഭാഗം जो-वह വെച്ചുകൊണ്ടുതന്നെ ഉത്തരമെഴുതുകയും ചെയ്യും. ഏതായാലും ഈ ചോദ്യം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി കാണേണ്ടിയിരിക്കുന്നു.
7. 18 മുതല്‍ 21 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്തില്‍ अध्यापक समझा रहे थे, …...सवाल की ओर नहीं था എന്നിങ്ങനെ കൊടുത്തത് നിഷേധാര്‍ത്ഥ ദ്യോതകമായ പ്രയോഗമായി കാണേണ്ടിയിരിക്കുന്നു. വാക്യഘടന ശരിയാണെങ്കിലും നെഗറ്റീവ് ആശയം വരുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണ് അഭികാമ്യം. അധ്യാപകര്‍ മനസ്സിലാക്കിക്കൊടുക്കുമ്പോള്‍ ചിലപ്പോഴെങ്കിലും കുട്ടികളുടെ ശ്രദ്ധ മറ്റെവിടെയെങ്കിലുമൊക്കെ ആകാമെങ്കിലും അധ്യാപകര്‍ പറഞ്ഞുകൊടുക്കുമ്പോള്‍ കുട്ടികള്‍ അത് ശ്രദ്ദിക്കാതെ മറ്റേതെങ്കിലുമൊക്കെയാണ് ശ്രദ്ധിക്കുന്നത് എന്ന അര്‍ത്ഥം വരുന്ന വാക്യങ്ങള്‍ അധ്യാപകര്‍ തന്നെ കൊടുക്കുന്നത് ഗുണകരമായിരിക്കില്ല.
വ്യാകരണ ചോദ്യങ്ങള്‍ പൊതുവെ അല്‍പം പ്രയാസകരമായിരുന്നെങ്കിലും 4 മാര്‍ക്കിന്റെ വലിയ ചോദ്യങ്ങള്‍ക്ക് സൂചനകള്‍ (hints) കൊടുത്തത് കുട്ടികള്‍ക്ക് കൂടുതല്‍ സഹായകരമാകും.
No comments:
Post a Comment