ഹിന്ദി ബ്ലോഗിന് വളരെ വിരളമായി മാത്രമേ അധ്യാപകരുടെ പക്കല്‍ നിന്ന് സ്വമേധയാ മെറ്റീരിയലുകള്‍ അയച്ചു കിട്ടാറുള്ളു.അയച്ചു കിട്ടുന്ന പല മെറ്റീരിയലുകളും അവ തയ്യാറാക്കുന്ന മാധ്യമത്തിന്റെ പരിമിതികള്‍ കൊണ്ട് എഡിറ്റിംഗ് സമയത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.ചില മെറ്റീരിയലുകള്‍ എഡിറ്റു ചെയ്തെടുക്കുന്നതിനേക്കാള്‍ പുതിയതൊന്ന് ഉണ്ടാക്കുകയാണ് ഭേദം എന്നു തോന്നിപ്പോകാറുണ്ട്.അത്രയ്ക്കാണ് ലേ-ഔട്ടും അലൈന്‍മെന്റിലെ വ്യത്യാസങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍.എന്നിരിക്കിലും ഹിന്ദി ടൈപ്പിംഗ് പഠിച്ചെടുത്ത്,ഇത്രയും ചെയ്യാന്‍ മനസ്സുകാട്ടുന്ന അധ്യാപകസുഹൃത്തുക്കളുടെ പ്രയത്നത്തെ അമൂല്യം എന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ ചില പദ്ധതികള്‍ ഹിന്ദി ബ്ലോഗ് പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.അയച്ചു കിട്ടുന്ന മെറ്റീരിയലുകള്‍ എല്ലാം സമയബദ്ധിതമായി പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സങ്കടം പങ്കുവെയ്ക്കാനാണ് ഇത്രയും പറഞ്ഞത്
എന്നാല്‍ പ്രസിദ്ധീകരിച്ചേ മതിയാകൂ എന്ന് ഞങ്ങള്‍ക്ക് തോന്നിയ ഒരു പ്രവര്‍ത്തനമാണ് ഇന്ന് ഈ പോസ്റ്റിലുള്ളത്. മോഡല്‍ പരീക്ഷക്ക് മുന്‍പ് തന്നെ ഇത് പ്രസിദ്ധീകരിക്കണം എന്നും ഞങ്ങള്‍ തീരുമാനിച്ചു. പാലക്കാട് ജില്ലയിലെ ജി.എച്ച്.എസ്.കരിമ്പയിലെ അധ്യാപകനായ ശ്രീ.കെ.പി.സദാശിവന്‍ മാഷാണ് ഇത് തയ്യാറാക്കി അയച്ചു തന്നത്.കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ പഠിച്ച പാഠഭാഗങ്ങള്‍ പുനരവലോകനം ചെയ്യാന്‍ ഈ മെറ്റീരിയല്‍ ഉപകാരപ്പെടും എന്ന് ഞങ്ങള്‍ കരുതുന്നു.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഞങ്ങളാഗ്രഹിക്കുന്നു.
No comments:
Post a Comment