1. 1 മുതല്‍ 3 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത പദ്യഭാഗത്തിലെ उखाड़ना, बुरी नज़र എന്നീ പദങ്ങളുടെ അര്‍ത്ഥം കൊടുത്തിരുന്നാല്‍ കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍ സഹായകരമാകുമായിരുന്നു.
2. ചോദ്യം 2ന്റെ ഉത്തരമെഴുതാന്‍ പദ്യഭാഗത്തിലെ വരികള്‍ ഉചിതമാണോ എന്ന് സംശയം ജനിപ്പിക്കുന്നു. പദ്യഭാഗത്ത് छाया എന്ന പദവും ചോദ്യത്തില്‍ हरीतिमा യും നില്‍ക്കുന്നു.
3. ചോദ്യം 6ന്റെ കൂടെ मान लें, कल्पना करें ഇവയിലേതെങ്കിലും ചേര്‍ത്ത് കൊടുക്കുന്നത് കൂടുതല്‍ ഉചിതമാകുമായിരുന്നു. ഇവിടെ रपट നെക്കാളും समाचार അല്ലേ എന്നും സംശയം നിലനില്‍ക്കുന്നു.
4. 10 മുതല്‍ 12 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്ത് मुश्किल എന്ന പദത്തെ തെറ്റായാണ് കൊടുത്തിരിക്കുന്നത്.
5. ചോദ്യം 16ന്റെ ഉത്തരമെഴുതാന്‍ शिखर പുല്ലിംഗപദവും चोटी സ്ത്രീലിംഗപദവും ആണെന്നറിയാവുന്ന കുട്ടികള്‍ക്ക് കഴിഞ്ഞേക്കാം.
6. ചോദ്യം 18ലെ अटूट എന്ന പദത്തിന്റെ അര്‍ത്ഥം കൊടുക്കണമായിരുന്നു.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കിയാല്‍ ചോദ്യപേപ്പര്‍ കഴിഞ്ഞ തവണത്തെ ചോദ്യപേപ്പറിനെ അപേക്ഷിച്ച് വളരെ മെച്ചമായി വിലയിരുത്താവുന്നതാണ്.
രവി, കണ്ണൂര്‍
No comments:
Post a Comment