പല ഡയറ്റുകളുടെയും പ്രവര്‍ത്തനം പുറത്തധികം ശ്രദ്ധിക്കപ്പെടാറില്ല. കാസര്‍ഗോഡ് ഡയറ്റിന്റെതുപോലെയുള്ള ചിട്ടയായി ആസൂത്രണം ചെയ്ത, സമര്‍ത്ഥമായി നടപ്പാക്കപ്പെടുന്ന,കൃത്യമായി വിലയിരുത്തപ്പെടുന്ന തനത് പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള ഡയറ്റുകള്‍ മാതൃകയാക്കട്ടെ!
കാസര്‍ഗോഡ് ജില്ലയില്‍ ഒരു നിശ്ശബ്ദ വിദ്യാഭ്യാസ വിപ്ലവം അരങ്ങേറുകയാണ്. LP, UP, HS ഭേദമില്ലാതെ ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ ഓഫീസുകള്‍ക്കും ബ്ലോഗുകള്‍ ഉണ്ടാക്കി അവയെ പരസ്പരം ബന്ധിപ്പിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് പിന്നാക്കക്കാരുടെ നിലവാരമുയര്‍ത്താന്‍ സാക്ഷരം വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി പ്രത്യേക മൊഡ്യൂളുകള്‍ ഉപയോഗിച്ച് ഉണര്‍ത്ത് എന്ന പേരില്‍ പ്രത്യേക അവധിക്കാല ക്യാമ്പും നടന്നു. ഇപ്പോഴിതാ STEPS പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ യൂണിറ്റ് / ടേം പരീക്ഷകളില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികളെ ഉദ്ദ്യേശിച്ച് പ്രത്യേക പഠനപ്പാക്കേജ് തയ്യാറാവുന്നു.
ഗണിതം, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്റ്റ്രി, ഹിന്ദി, ബയോളജി എന്നീ വിഷയങ്ങള്‍ക്കാണ് പാക്കേജ് തയ്യാറാക്കുന്നത്. വര്‍ക്ക് ഷീറ്റ് രൂപത്തില്‍ സ്കൂളിലെത്തിക്കുന്ന ഇനങ്ങള്‍ ജനവരിയില്‍ റിവിഷന്‍ വേളയിലാണ് അധ്യാപകര്‍ പ്രയോജനപ്പെടുത്തുക. ഡി ഇ ഒ മാര്‍ നേതൃത്വം നല്‍കുന്ന ഒ എസ് എസ് ടീമിന്റെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ് ഈ പരിപാടി ആവിഷ്കരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഡി.ഡി. രാഘവന്‍സാറിനും വിദ്യാഭ്യാസ ജില്ലാ - ഉപജില്ലാ ഓഫീസര്‍മാര്‍ക്കും ഡയറ്റിനും, ഏകമനസ്സോടെ ഇവരെ പിന്തുടരുന്ന വിദ്യാലയങ്ങള്‍ക്കും hindiblog ന്റെ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു
താഴെയുള്ള ലിങ്കില്‍ നിന്ന് ഈ പഠനപ്പാക്കേജ് ഡൗണ്‍ലോഡ് ചെയ്യാം...

No comments:
Post a Comment