पोस्टर रचना - best tricks forever

BEGINNER GUIDE (Hindi)

test banner

Post Top Ad

Responsive Ads Here

Friday, 23 January 2015

पोस्टर रचना


ഭാഷാ വിഷയങ്ങളിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ് പോസ്റ്റര്‍രചന.ഹിന്ദിയില്‍ പ്രത്യേകിച്ചും.കഴിഞ്ഞ വര്‍ഷത്തെ അവധിക്കാല പരിശീലനങ്ങളില്‍ പോസ്റ്റര്‍ രചനയുമായി ബന്ധപ്പെട്ട് ധാരാളം ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു.കുട്ടികള്‍ ഈ ചോദ്യത്തിന് ഉത്തരമെഴുതുന്ന രീതിയെ ഈ ബ്ലോഗിലൂടെ പലപ്പോഴും രവിമാഷ് വിമര്‍ശിച്ചിട്ടുമുണ്ട്.ഇത്തവണ കലോത്സവവേദിയില്‍ കണ്ടുമുട്ടിയ അധ്യാപകസുഹൃത്തുക്കളും ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി.ഇത്തരുണത്തില്‍ പോസ്റ്ററുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രസക്തമായിരിക്കും എന്ന് ഞങ്ങള്‍ കരുതുന്നു.ജി.സോമശേഖരന്‍ മാഷാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.സജീവമായി ചര്‍ച്ചകളില്‍ പങ്കടുത്ത് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം സഫലമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്താണ് പോസ്റ്റര്‍ രചന എന്ന ചോദ്യത്തിന്റ പിന്നിലെ ഉദ്ദേശ്യം?തന്നിരിക്കുന്ന സന്ദര്‍ഭത്തിനെ അടിസ്ഥാനമാക്കി ആകര്‍ഷകമായ പോസ്റ്റര്‍ എന്നതായിരുന്നു ആദ്യകാല ചോദ്യപേപ്പറുകളിലെ ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങളായി പ്രതീക്ഷിച്ചിരുന്നത്.അവ്യക്തമായ സ്കോറിംഗ് സൂചകങ്ങളായിരുന്നു രണ്ട് അല്ലെങ്കില്‍ മൂന്ന് സ്കോര്‍ നല്കിയിരുന്ന ഈ ചോദ്യങ്ങളിലുണ്ടായിരുന്നത്(प्रसंगानुकूल पोस्टर तैयार किया है,पोस्टर आकर्षक है)ഇക്കാലത്ത് പോസ്റ്റര്‍ / അനൗണ്‍സ്മെന്റ് എന്നിവ വ്യവഹാര രൂപങ്ങളുടെ ചോദ്യഗ്രൂപ്പില്‍ നിന്ന് വേറിട്ടു നിര്‍ത്തിയിരുന്ന ചോദ്യങ്ങളായിരുന്നു.മിക്ക പോസ്റ്റര്‍ ചോദ്യങ്ങളും ഏതെങ്കിലും പരിപാടികളുടെ അറിയിപ്പ് നല്കുന്ന രീതിയിലുള്ളവയാകയാലും സ്കോര്‍ കുറവാകയാലും ഉത്തര പേപ്പറുകളിലെ പോസ്റ്ററുകളുടെ നിലവാരം അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നതാണ് സത്യം. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ചോദ്യപേപ്പര്‍ ഘടന മാറിയപ്പോള്‍ വ്യവഹാര രൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യഗ്രൂപ്പില്‍ മൂന്ന് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ടണ്ണം തെരഞ്ഞടുക്കുക എന്ന നിര്‍ദ്ദേശം മാറ്റി നാല് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും മൂന്നെണ്ണം തെരഞ്ഞടുക്കുക എന്നാക്കിയപ്പോള്‍ പോസ്റ്റര്‍ നാല് സ്കോറോടെ ചോദ്യപേപ്പറിലെ താരമായി.ഏതെങ്കിലും പരിപാടികളുടെ അറിയിപ്പ് നല്കുന്ന രീതിയിലുള്ളവ എന്നതിനപ്പുറം സമൂഹത്തിലേയ്ക്ക് ഒരു നിശ്ചിത സന്ദേശം എത്തിക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ തയ്യാറാക്കാനും കുട്ടി തയ്യാറാകേണ്ടി വന്നു.എന്നാല്‍ ധാരണക്കുറവും പരിശീലനത്തിലെ അപാകങ്ങളും പോസ്റ്ററുകളുടെ നിലവാരത്തെ തികച്ചും പരിതാപകരമാക്കി. സൂചനാഫലകങ്ങളുടെയോ ഫ്ലഷ്‌കാര്‍ഡകളുടെയോ നിലവാരത്തിനപ്പുറത്തേയ്ക്ക് കടന്നുവന്നവ വളരെ വിരളമായിരുന്നു.ഫലമോ കുട്ടി അനായാസം ഉത്തരമെഴുതി സ്കോര്‍ നേടട്ടെ എന്ന് കരുതി ചേര്‍ത്ത ചോദ്യം സ്കോര്‍ ചോര്‍ത്തിക്കളയുന്നതായി മാറി! വരയ്ക്കാനുള്ള കഴിവുള്ള കുട്ടിയുടെ പോസ്റ്ററുകളില്‍ ചിത്രങ്ങള്‍ മാത്രമായാല്‍,അവ ചോദ്യത്തില്‍ പറയുന്ന രീതിയില്‍ സന്ദേശം / ആശയം കൈമാറാന്‍ പ്രാപ്തമാണെങ്കില്‍ അവയ്ക്ക് പൂര്‍ണ്ണമായ സ്കോര്‍ നല്കാമോ എന്ന ആശങ്കയും ചില അധ്യാപകര്‍ക്കെങ്കിലുമുണ്ട്. ഇവിടെയാണ് കൃത്യതയും വ്യക്തതയും സൂക്ഷ്മതയുമുള്ള സ്കോറിംഗ് സൂചകങ്ങളുടെ പ്രസക്തി.2014 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി.പരീക്ഷയുടെ സ്കീം ഓഫ് വാലുവേഷനിലെ ഉത്തര സൂചകങ്ങള്‍ നമുക്കൊന്ന് നോക്കാം 
  • आशय समझा है।(1 score)
  • पोस्टर की शैली है।(संक्षिप्त वाक्य / वाक्यांश,संदेशात्मक अभिव्यक्ति)(1 score)
  • रूप संविधान।(Lay Out)(1 score)
  • आशय का सफल संप्रेषण हुआ है।(1 score)
ഇവിടെ സൂചകങ്ങള്‍ കുറച്ചുകൂടി വ്യക്തമായിട്ടുണ്ട്. വാക്യങ്ങളും വാക്യാംശങ്ങളും ഉപയോഗിച്ച് സന്ദേശം / ആശയം കൈമാറണമെന്ന് ഇനിടെ നിബന്ധിക്കുന്നുണ്ട്. ചിത്രങ്ങള്‍ മാത്രം പോരാ എന്നര്‍ത്ഥം. സ്കോറിംഗ് സൂചകങ്ങള്‍ കുട്ടി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നുണ്ടല്ലോ? പോസ്റ്റര്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ പോസ്റ്ററുകള്‍ രണ്ടു വിധത്തിലുണ്ട്. ഒരു പരിപാടിയുടെ അറിയിപ്പ് നല്കുന്ന രീതിയിലും ഒരു പ്രത്യേക സന്ദേശം വിനിമയം ചെയ്യുന്ന രീതിയിലും പോസ്റ്റര്‍ തയ്യാറാക്കാനാവശ്യപ്പെടാം.ആദ്യ വിഭാഗത്തിലുള്ള പോസ്റ്ററുകളില്‍ പരിപാടിയുടെ പേര്,പരിപാടി നടക്കുന്ന സ്ഥലം,തീയതി,സമയം,പങ്കെടുക്കുന്നവര്‍ എന്നിവ ഉള്‍പ്പെടുത്തണം.എന്നാല്‍ രണ്ടാമത്തെ തരം ചോദ്യങ്ങളില്‍ നല്കേണ്ടുന്ന സന്ദേശത്തിനാണ് പ്രാധാന്യം.
ഉദാ- ജലസംക്ഷണ സെമിനാറിന്റെ പോസ്റ്റര്‍ - ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള പോസ്റ്റര്‍
സ്കൂളില്‍ രോഗപ്രതിരോധ ക്യാന്പിനെക്കുറിച്ചുള്ള പോസ്റ്റര്‍-രോഗപ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള പോസ്റ്റര്‍
ഈ പ്രസന്റേഷന്‍ കാണൂ....
ഇതിന്‍റെ pdf രൂപം താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. pdf നെ പ്രസന്റേഷനായി പ്രവര്‍ത്തിപ്പിക്കാന്‍ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് തുറന്ന്  view മെനുവിലെ presentation ല്‍ ടിക് മാര്‍ക്ക് നല്കുകയോ  keyboard ലെ F5 അമര്‍ത്തുകയോ ചെയ്യുക.presentation ല്‍നിന്ന് പുറത്തുകടക്കാന്‍  Esc ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.


पाठक :


No comments:

Post a Comment

Post Bottom Ad

Responsive Ads Here