VIII Hin Qn Aug 2016 Analysis
1. ചോദ്യം 6 ല്‍ बहस എന്ന വാക്ക് കുട്ടികള്‍ക്ക് പരിചിതമല്ലാത്തതുകൊണ്ട് കൃത്യമായ ഉത്തരം പ്രതീക്ഷിക്കാന്‍ പറ്റില്ല.
2. ചോദ്യം 8 ല്‍ राजकुमारों के चरित्र पर टिप्पणी लिखें എന്നത് കുഴക്കുന്ന ചോദ്യമാണ്. മൂന്നുപേരുടെയും സ്വഭാവം ഒന്നാകണമെന്നില്ലല്ലോ. മൂന്നുപേര്‍ക്കും പൊതുവായിട്ടുള്ളത് അഹങ്കാരം മാത്രമേയുള്ളൂ. അതുവെച്ച് ഈ ചോദ്യത്തിന് എങ്ങനെയാണ് ഉത്തരമെഴുതുക എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ശീര്‍ഷകം കൂടി എഴുതാന്‍ ആവശ്യപ്പെട്ടത് വല്ലാത്ത പുലിവാലായിപ്പോയി.
3. 9 മുതല്‍ 11 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത കവിതാഭാഗം തെറ്റിച്ചാണ് കൊടുത്തിട്ടുള്ളത്. दुख-सुख की निशा-दिवा में എന്നാണ് വേണ്ടിയിരുന്നത്. എങ്കില്‍ മാത്രമേ പത്താമത്തെ ചോദ്യമനുസരിച്ച് ദുഖത്തെ സൂചിപ്പിക്കുന്ന പദമായി निशा എന്ന് ഉത്തരമെഴുതാന്‍ കുട്ടികള്‍ക്ക് കഴിയുകയുള്ളൂ. दुख എന്ന പദവും उत्पीड़न എന്ന പദവും സമാനസ്വഭാവമുള്ളവയായതിനാല്‍ കുട്ടികള്‍ उत्पीड़न എന്ന് ഉത്തരമെഴുതിയാലും കുറ്റപ്പെടുത്താനാവില്ല. ഈ കവിതയെ വ്യാഖ്യാനിക്കുമ്പോള്‍ അധ്യാപകര്‍ ഏറ്റവും കൂടുതല്‍ വെള്ളം കുടിക്കുന്നത് अविरत सुख भी उत्पीड़न എന്ന വരിയാണ്. ഇത് കുട്ടികള്‍ക്ക് ബോധ്യപ്പെടുത്താന്‍ എത്ര കുട്ടികള്‍ക്ക് കഴിഞ്ഞു എന്ന് പറയാനാവില്ല. അതേ വരിതന്നെ വിശദീകരിക്കാന്‍ പറഞ്ഞപ്പോള്‍ അധ്യാപകര്‍ക്ക് കരണത്ത് അടികിട്ടിയപോലെയായി.
4. ചോദ്യം 14 ല്‍ മാതൃകയായി ഇടതുഭാഗത്ത് കൊടുത്തത് हड्डियाँ पड़ी दिखाई देती है എന്നാണ്. ഇവിടെ हैं എന്ന് ബഹുവചനരൂപത്തിലായിരുന്നു വേണ്ടിയിരുന്നത്. വലതുഭാഗത്ത് थीं എന്ന് കൃത്യമായി കൊടുത്തിട്ടുണ്ട്. ഈ മാതൃക വെച്ച് बहिन ...... रहती है എന്ന ഏകവചനത്തിലുള്ള വാക്യത്തിനും വലതുഭാഗത്ത് थीं കുട്ടി പ്രയോഗിച്ചാല്‍ മാര്‍ക്ക് കൊടുക്കേണ്ടിവരില്ലേ? കാരണം തെറ്റായ മാതൃകയല്ലേ കൊടുത്തിരിക്കുന്നത്. അടുത്തവാക്യവും ഇതുപോലെ ഏകവചനമായതുകൊണ്ട് ഇതേ തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
5. 16 മുതല്‍ 17 വരെയുള്ള ചോദ്യങ്ങള്‍ക്കുള്ള संस्मरण തീരെ ശരിയായില്ല. എവിടുന്നാണ് ഒരു ബന്ധവുമില്ലാതെ ഇത്തരം ഒരു ഗദ്യഭാഗം കണ്ടുപിടിച്ചത് എന്ന് സംശയിച്ചുപോയി. വാക്യങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല. എല്ലാം മുഴച്ചുനില്‍ക്കുന്ന വാക്യങ്ങള്‍. എന്തുപറ്റി ചോദ്യകര്‍ത്താക്കള്‍ക്കെന്ന് അതിശയിച്ചുപോയി. ഒന്നാമത്തെ വാക്യവും രണ്ടാമത്തെ വാക്യവും യോജിക്കുന്നില്ല. മൊത്തത്തില്‍ എങ്ങനെയോ തട്ടിക്കൂട്ടിയെടുത്തതായിത്തോന്നി. और എന്ന യോജകത്തിന്റെ പ്രയോഗം തീരെ യോജിക്കാത്തതായി. क्योंकि എന്ന യോജകവും വാക്യത്തിന്റെ തുടക്കത്തില്‍ വെച്ചുകാച്ചിയത് ശരിയായില്ല. फिर എന്ന വാക്കിന്റെ പ്രയോഗം ഓരോ തവണയും അനുചിതമായി. വര്‍ത്തമാനകാലവും ഭൂതകാലവും മാറി മാറി പ്രയോഗിച്ചതുകൊണ്ട് സംഭവങ്ങളുടെ ക്രമത്തെക്കുറിച്ചുള്ള ഒരു വ്യക്തതയും ഇല്ലാതായി. ഈ വിവാദകാലത്ത് നായയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മിണ്ടാപ്രാണിയുടെ തലയില്‍ മാങ്ങവീണതും നല്ലസന്ദേശമല്ല.
6. ചോദ്യം 17ല്‍ जब मैं मेले पर जाता हूँ എന്ന വാക്യത്തില്‍ हूँ എന്നതിന് മാത്രമേ അടിവരയുള്ളൂ. അതാകട്ടെ ഒരു സഹായക്രിയയുമാണ്. സഹായക്രിയക്ക് മുഖ്യക്രിയയുമായാണ് നേരിട്ടുള്ള ബന്ധമുണ്ടാവുന്നത്. എന്നാല്‍ഉത്തരമായി മുഖ്യക്രിയ കൊടുത്തിട്ടുമില്ല. യഥാര്‍ത്ഥത്തില്‍ जाता हूँ എന്നതിനായിരുന്നു അടിവരയിടേണ്ടിയിരുന്നത്.
7. ഓരോ ചോദ്യവും സ്വതന്ത്രമായിരിക്കേണ്ടത് അത്യാവശ്യമാണ്. ചോദ്യം 18ല്‍ यह बताते हुए मुझे शर्म आई എന്നത് मुझेഎന്നത് ആരെയാണ് സൂചിപ്പിക്കുന്നത് എന്നത് എല്ലാ കുട്ടികള്‍ക്കും മനസ്സിലാകണമെന്നില്ല. നല്ല നിലവാരം പുലര്‍ത്തുന്ന കുട്ടി അത് മനസ്സിലാക്കിയേക്കാം എന്നാല്‍ അധ്യാപകര്‍ അങ്ങനെ കൊടുക്കാന്‍ പാടില്ലാത്തതാണ്. हम तीनों इस बात पर गर्व कर सकते हैं എന്നതിലും ഇതേ പ്രശ്നം കാണാം. हम എന്നാല്‍ ആരാണെന്ന് ചില കുട്ടികള്‍ക്ക് അറിയാമായിരിക്കാം. എന്നാല്‍ അധ്യാപകര്‍ ഈ രീതി സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ सबको यह सीखना चाहिए कि अच्छा इनसान कैसे बन जा सकता है എന്നതില്‍ ഈ പ്രശ്നം ഇല്ലെന്ന് കാണാവുന്നതാണ്.
8. ചോദ്യം 19 बीरबल-बूढ़ी महिला वार्तालाप കുട്ടികള്‍ക്ക് പ്രയാസകരമാണ്. കാരണം ഇവര്‍ തമ്മിലുള്ള ഒരു വാക്യമെങ്കിലും പാഠത്തില്‍ കാണാന്‍ കഴിയില്ലെന്നതു തന്നെ. പാഠത്തിന്റെ ഇത്തരം ഒരു സന്ദര്‍ഭത്തെ അടിസ്ഥാനമാക്കി ഒരു वार्तालाप ഒഴിവാക്കാമായിരുന്നു.
9. ചോദ്യപേപ്പര്‍ നോക്കിയപ്പോള്‍ ആശ്ചര്യം തോന്നി. टिप्पणी കൊണ്ടുള്ള പൊങ്കാല തന്നെയായിപ്പോയി. എന്തിനാണ് ഇത്രയധികം टिप्पणी എന്ന് മനസ്സിലായില്ല. ചോദ്യം 3. कविता के आशय को टिप्पणी के रूप में लिखें और टिप्पणी के लिए शीर्षक दें, ചോദ്യം 8. ज्ञानमार्ग एकांकी के आधार पर राजकुमारों के चरित्र पर टिप्पणी लिखें और टिप्पणी के लिए शीर्षक दें, ചോദ്യം 11. अविरत दुख है उत्मीड़न/अविरत सुख भी उत्पीड़न- कवि ने ऐसा क्यों कहा होगा? टिप्पणी लिखें।
10. ചോദ്യം 17ന് ശേഷം ഒഴിഞ്ഞ സ്ഥലം കൂടിയതുകൊണ്ട് ചോദ്യങ്ങള്‍ തീര്‍ന്നതായി ചില കുട്ടികള്‍ സംശയിക്കുകയും 18,19 ചോദ്യങ്ങള്‍ വിട്ടുകളഞ്ഞ് 7 മാര്‍ക്ക് നഷ്ടപ്പെടുത്തുകയും ചെയ്തു. ചോദ്യം 19നെ ചോദ്യം 18 ആക്കി 17ന് താഴെ കൊടുത്തിരുന്നെങ്കില്‍ ഈ ബാലശാപത്തില്‍നിന്ന് ഒഴിവാകാമായിരുന്നു.
നിര്‍ദ്ദേശങ്ങളില്‍ उत्तर लिखने से पहले प्रश्नों को अच्छी तरह समझने की कोशिश करें എന്ന് പറഞ്ഞതില്‍ ഇത്രയും വലിയ ചതിയുണ്ടാകുമെന്ന് പ്രത്രീക്ഷിച്ചിരുന്നില്ല.
ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രൈമറിയില്‍ നിന്ന് ഹൈസ്കൂളിലേക്ക് കാലുകുത്തിയ കുരുന്നുകള്‍ക്ക് ഹിന്ദി ഒരു പേടിസ്വപ്നമാക്കിമാറ്റുന്നതില്‍ ചോദ്യകര്‍ത്താക്കള്‍ തീര്‍ത്തും വിജയിച്ചു എന്ന് വിയിരുത്താവുന്നതാണ്.
ടി.കെ. ഈശ്വരന്‍ നമ്പൂതിരി
ജി.എച്ച്.എസ്.എസ് മാതമംഗലം, കണ്ണൂര്‍
ഫോണ്‍ഃ 9747120252, 7025037218
No comments:
Post a Comment