X Hin Qn Aug 2016 Analysis - best tricks forever

BEGINNER GUIDE (Hindi)

test banner

Post Top Ad

Responsive Ads Here

Wednesday, 31 August 2016

X Hin Qn Aug 2016 Analysis


X Hin Aug 2016 Qn Analysis
1. ചോദ്യം 1 सही प्रस्ताव चुनकर लिखें യില്‍ पालना, उर, बुझाना, याद दिलाना എന്നിവയുടെ അര്‍ത്ഥം കുട്ടികള്‍ക്ക് അറിയണമെന്നില്ല. ഇവയുടെ അര്‍ത്ഥമറിയാതെ ശരിയായി ഇതിന്റെ ഉത്തരം എഴുതുക പ്രയാസകരമാണ്. മാത്രവുമല്ല ചോദ്യത്തെ സൂക്ഷ്മമായി സമീപിക്കാത്ത കുട്ടികള്‍ക്ക് ഉത്തരം എഴുതുക അസാധ്യവുമാണ്. അപ്പോള്‍ പിന്നോക്കക്കാരന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്തെഴുതിയേക്കാം എന്നാല്‍ കുട്ടികള്‍ അര്‍ത്ഥം മനസ്സിലാക്കിയെഴുതണമെന്നില്ല.
2. ചോദ്യം 2ന്റെ ഉത്തരവും ശരാശരിയില്‍ ഉയര്‍ന്ന നിലവാരക്കാരന് മാത്രമെ എഴുതാന്‍ പറ്റുകയുള്ളൂ.
3. ചോദ്യം 3 ന് ഉത്തരമെഴുതാനായി കൊടുത്ത കവിതാഭാഗത്തിന് കുറിപ്പെഴുതാന്‍ 4 മാര്‍ക്ക് കൊടുത്തിരിക്കുന്നു. ഇതിന് പ്രതീക്ഷിക്കാവുന്ന നിലയില്‍ ഉത്തരം കിട്ടും എന്ന് പറയാന്‍ സാധ്യമല്ല.
4. ചോദ്യം 5ന് മിക്കവാറും കുട്ടികള്‍ ഉത്തരം എഴുതിയേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ ചോദ്യത്തിന് 2 മാര്‍ക്ക് അപര്യാപ്തമാണെന്ന് പറയാവുന്നതാണ്.
5. ചോദ്യം 8ല്‍ കവിതാഭാഗത്തിന്റെ പ്രസക്തിയെപ്പറ്റി എഴുതാന്‍ 4 മാര്‍ക്ക് കൊടുത്തിരിക്കുന്നു. എന്നാല്‍ ചോദ്യത്തിന് ഉചിതമായ രീതിയില്‍ കുട്ടികള്‍ 4 മാര്‍ക്ക് ലഭിക്കാന്‍ മാത്രം തൃപ്തികരമായി ഉത്തരമെഴുതുമോ എന്ന് സംശയം തോന്നുന്നു. കവിതക്ക് കുറിപ്പെഴുതാനുള്ള പ്രവര്‍ത്തനം രണ്ടെണ്ണം കൊടുത്തിരിക്കുന്നതായും കാണാവുന്നതാണ്.
6. ചോദ്യം 9 ല്‍ दम निकल जाना എന്നതിന് നിഘണ്ടുവിലെ അര്‍ത്ഥം मर जाना എന്നാണ്. എന്നാല്‍ പാഠസന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തില്‍ थक जाना എന്ന് അര്‍ത്ഥം വരികയും ചെയ്യും. ഏതായാലും ഭൂരിപക്ഷം അധ്യാപകരും രണ്ടിനും മാര്‍ക്ക് കൊടുക്കുന്നതിന് ഇത് ഇടയാക്കുകയും ചെയ്യും.

7. ചോദ്യം 10 ല്‍ हालत എന്ന വാക്കിന് പകരം हाल എന്ന വാക്ക് ഉപയോഗിച്ച് വാക്യം മാറ്റിയെഴുതാനാണ്. ഇതിനുത്തരം പ്രതിഭാശാലികളായ കുട്ടികള്‍ മാത്രമെ ശരിയായി എഴുതാന്‍ സാധ്യതയുള്ളൂ. കാരണം അധ്യാപകര്‍ തന്നെ നിരവധി പേര്‍ ഇതിന്റെ ഉത്തരത്തില്‍സംശയമുള്ളവരാണ്. മാത്രവുമല്ല ഇത് ഏത് LO അനുസരിച്ചാണ് എന്നും മനസ്സിലാകുന്നില്ല.
8. ചോദ്യം 11: ऊँट बनाम रेलगाड़ी എന്ന പാഠത്തിന്റെ അടിസ്ഥാനത്തില്‍ लालमोहन गांगुली ഉം जटायु ഉം 2 പേരാണ് എന്ന് വിശ്വസിച്ചവരാണ് കേരളത്തിലെ അധ്യാപകര്‍ മിക്കവാറും. പാഠപുസ്തകവും ടീച്ചര്‍ ടെക്സ്റ്റും അങ്ങനെയാണ് പറഞ്ഞിട്ടുള്ളത് താനും. ഓര്‍മ്മക്കുറിപ്പായ ഒരു പാഠത്തില്‍ കഥാപാത്രമായ जटायु വിന്റെ ഡയറിയെക്കാള്‍ യോജിച്ചത് सत्यजित राय യുടെ ഡയറിയാണ്. ചോദ്യം അനുചിതമായി തോന്നി.
9. 7 മാര്‍ക്കിന് വ്യാകരണ ചോദ്യങ്ങള്‍ ചോദിക്കപ്പെട്ടിരുന്ന സ്ഥാനത്ത് വ്യാകരണം വെറും 1 മാര്ക്കിന്റേതായി ചുരുങ്ങി. എന്താണ് ഇപ്രകാരം ചെയ്യാന്‍ കാരണമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. संबंधकारक परसर्ग, भविष्यत् काल, पड़എന്നിവയുടെയൊക്കെ പ്രവര്‍ത്തനം പാഠപുസ്തകത്തിലുണ്ടായിട്ടും എന്തുകൊണ്ടാണ് വളരെയധികം അശ്രദ്ധയോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് എന്ന് മനസ്സിലാകുന്നില്ല.
ചോദ്യ പാറ്റേണ്‍ അടിമുടി മാറ്റിമറിക്കാന്‍ നിലവിലുള്ള പാറ്റേണിന് എന്തായിരുന്നു വലിയ കുറ്റം എന്ന് മനസ്സിലാകുന്നില്ല. ഇത്രയധികം മാറ്റിമറിക്കുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ ധാരണ എന്തുകൊണ്ട് കൊടുക്കാന്‍ തയ്യാറായില്ല എന്നത് ആശങ്ക ജനിപ്പിക്കുന്നു. അവസാനമായി നടന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍പോലും ഇത് സംബന്ധിച്ച് പര്യാപ്തമായ നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്ക് കൊടുക്കുകയുണ്ടായില്ല. ശരാശരിയിലും നിലവാരം കുറഞ്ഞ കുട്ടികള്‍ക്ക് സഹായകരമായ എന്തു ചോദ്യമാണ് ഇതില്‍ കൊടുത്തിട്ടുള്ളത് എന്ന് ചോദിച്ചുപോകുന്നു. മറ്റ് വിഷയങ്ങളില്‍ വളരെ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ മാത്രം വന്നപ്പോള്‍ എന്തുകൊണ്ടാണ് ഇത്രയധികം മാറ്റങ്ങള്‍ ഹിന്ദിയില്‍ വരുത്തി കുട്ടികളുടെ മനസ്സില്‍ വിഷയത്തോട്തന്നെ വെറുപ്പ് സൃഷ്ടിക്കുന്നതെന്ന് കുറ്റപ്പെടുത്താതിരിക്കാന്‍ കഴിയുന്നില്ല.
ഈശ്വരന്‍ നമ്പൂതിരി. ടി.കെ.
സി.പി.എന്‍.എസ്. ജി.എച്ച്.എസ്.എസ്., മാതമംഗലം.

No comments:

Post a Comment

Post Bottom Ad

Responsive Ads Here