1. ചോദ്യം 1 पाठ-प्रोक्ति-लेखक എന്നതിന് പകരം पाठ-प्रोक्ति-रचयिता എന്നുതന്നെയാണ് ഉചിതം. കാരണം കൊടുത്തിരിക്കുന്നവരെല്ലാം ലേഖകന്മാരാണെന്ന് പറയാന്‍ പറ്റില്ലെന്നതുതന്നെ.
2. ചോദ്യം 2 ല്‍ കൊടുത്ത Cancel എന്ന പദം പാഠപുസ്തകത്തില്‍ ഇല്ലാത്തതാണ്, എന്നാല്‍ Cancellation എന്ന പദമാണ് പാഠപുസ്തകത്തില്‍ കൊടുത്തിട്ടുള്ളത്. ഏതായാലും കുട്ടികള്‍ അര്‍ത്ഥം മനസ്സിലാക്കി ഉത്തരമെഴുതാന്‍ സാധ്യതയുണ്ട്.
3. ചോദ്യം 3 ന്റെ സൂചനയില്‍ കൊടുത്ത कोष्टक എന്നതിന് പകരം कोष्ठक എന്നായിരുന്നു വേണ്ടിയിരുന്നത്. घटनाएँ എന്ന പേരില്‍ കൊടുത്തവയില്‍ ഒന്നുമാത്രമേ घटना എന്ന് വിശേഷിപ്പിക്കാന്‍ യോജിച്ചതായിട്ടുള്ളു.
4. ചോദ്യം 4 ല്‍ कठिन मेहनत करनेवाली എന്നതിനെക്കാളും कड़ी मेहनत करनेवाली എന്നായാല്‍ കൂടുതല്‍ സ്വാഭാവികതയുണ്ടാകുമായിരുന്നു.
5. ചോദ്യം 4 ല്‍ ഉദ്ധരണചിഹ്ന ('') ത്തോടെ കൊടുത്ത വാക്യം പാഠപുസ്തകത്തില്‍ ഇല്ലാത്തതായതിനാല്‍ ഉദ്ധരണ ചിഹ്നമില്ലാതെ കൊടുക്കുകയായിരുന്നു ഉചിതം. ചോദ്യം 6 ലും ഇതേ പ്രശ്നം നിലനില്‍ക്കുന്നതായി കാണാം.
6. ചോദ്യം 8 ല്‍ സഹായകസൂചനയായി കൊടുത്തവയില്‍ എല്ലാ സ്ഥലത്തും ഒരേ പോലെ ഇടം (space) വിട്ട് കൊടുക്കാതിരുന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നതാണ്. ചോദ്യം 9, 10 മുതലായവയിലും ഇതേപ്രശ്നം കാണാവുന്നതാണ്.
7. ചോദ്യം 9 ലെ ഡയറിയെഴുതേണ്ട डौली അഞ്ചുവയസ്സുള്ള കുട്ടിയാണ് എന്നത് ചിലരെങ്കിലും പ്രശ്നമായുയര്‍ത്താറുണ്ട്. ഏതായാലും ഈ സന്ദര്‍ഭം ഡയറിയെഴുതാന്‍ വളരെ യോജിച്ചതാണ് എന്ന് സമ്മതിക്കാവുന്നതാണ്.
8. ചോദ്യം 10 ലെ लाशें फ़ार्मलीन में पड़ी थी എന്നതില്‍ पड़ी थीं എന്നായിരുന്നു വേണ്ടിയിരുന്നത്.
9. ചോദ്യം 15 ലെ മുന്നാമത്തെ വാക്യത്തിന് ഉത്തരമായി अध्यापिका എന്ന പദം आदरवाचक शब्द ആയി കണക്കാക്കുന്ന കുട്ടികള്‍ अध्यापिका क्लास में आईं/आयीं എന്നും മറ്റു കുട്ടികള്‍ अध्यापिका क्लास में आई/आयी എന്നും എഴുതാന്‍ സാധ്യതയുണ്ട്. क्लास എന്നതിന് പകരം कक्षा എന്നുതന്നെ കൊടുക്കാമായിരുന്നു.
10. ചോദ്യം 16 ല്‍ बीमार എന്ന വിശേഷണം മൂന്ന് വിട്ടഭാഗങ്ങള്‍ക്ക് യോജിക്കുന്നതാണ്. ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു. (बीमार लड़के खेल रहे थे, बीमार लड़का खेल देख रहा था, वह बीमार था)
11. 18 മുതല്‍ 21 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്തില്‍ ई-मेल भेजने के लिए अपना ई-मेल अकाउंट और पासवर्ड होना आवश्यक है എന്ന് കൊടുക്കേണ്ടതുണ്ടോ? ഇ മെയില്‍ അക്കൗണ്ട് എന്നാല്‍ അത് പാസ് വേഡ് അടക്കമല്ലേ എന്ന സംശയം ഉയര്‍ത്തുന്നു. അപ്പോള്‍ ई-मेल भेजने के लिए किनका होना आवश्यक है എന്നതിന് പകരം ई-मेल भेजने के लिए किसका होना आवश्यक है എന്നും ഉത്തരമായി ई-मेल भेजने के लिए ई-मेल अकाउंट होना आवश्यक है എന്നും മതിയായിരുന്നു. അപ്പോള്‍ ചോദ്യത്തിന് 2 മാര്‍ക്ക് കൊടുത്തതും ഒരു പ്രശ്നമായി വരുന്നതാണ്.
ഏതായാലും ചോദ്യപേപ്പര്‍ അല്‍പം കൂടി ലളിതവല്‍ക്കരിച്ചതായി കണക്കാക്കാവുന്നതാണ്. ഹിന്ദിയില്‍ അല്‍പം പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും सहायक संकेत ഉപയോഗിച്ച് 'വല്ലതു'മൊക്കെ എഴുതിവെക്കാന്‍ സാധിക്കുന്ന അവസ്ഥയും സംജാതമായി. മൊത്തത്തില്‍ ചോദ്യം കുട്ടികള്‍ക്ക് എളുപ്പമായിരുന്നു എന്ന വേണം വിലയിരുത്താന്‍. എന്നാല്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ മേല്‍പ്പറഞ്ഞ പിഴവുകള്‍ ലക്ഷക്കണക്കിന് കോപ്പികളടിച്ച് നടത്തുന്ന SSLC പരീക്ഷയെന്ന നിലക്ക് കാണാതെപോകുന്നതും ശരിയാകില്ല.
No comments:
Post a Comment