മാധ്യമം - വെളിച്ചം - best tricks forever

BEGINNER GUIDE (Hindi)

test banner

Post Top Ad

Responsive Ads Here

Monday, 23 February 2015

മാധ്യമം - വെളിച്ചം


       മാധ്യമംദിനപത്രത്തിന്റെ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ വെളിച്ചത്തിന്റെ ചുമതലയുള്ള ശ്രീ. പ്രശാന്തിന്റെ ഫോണ്‍ കാള്‍ അബ്ദുള്‍ റസാക്ക് മാഷിനെ തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്. കാരണം വെളിച്ചത്തിന്റെ ചുമതലക്കാര്‍ ഹിന്ദി ബ്ലോഗിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു എന്നതു തന്നെ. അവര്‍ ആവശ്യപ്പെട്ടത് വെളിച്ചത്തില്‍ പ്രസിദ്ധീകരിക്കാന്‍ SSLC ഹിന്ദി പരീക്ഷാ - പഠന സഹായി തയ്യാറാക്കാന്‍ കഴിയുമോ എന്നായിരുന്നു. അബ്ദുള്‍ റസാക്ക് മാഷിന്റെ വിളി വന്നത് ജയ്ദീപ് മാഷിന്. പിന്നീടങ്ങോട്ട് സോമശേഖരന്‍ മാഷും രവി മാഷും ഉള്‍പ്പെടെയുള്ള നാല്‍വര്‍ സംഘത്തിന്റെ ഓണ്‍ലെന്‍ ചര്‍ച്ചകള്‍. വളരെ തിടുക്കത്തില്‍ തയ്യാറാക്കി എത്തിക്കണമെന്ന് മാധ്യമം - വെളിച്ചത്തിന്റെ കംപോസര്‍ ശ്രീ. കുഞ്ഞാപ്പ കൂടി അറിയിച്ചപ്പോള്‍ ചര്‍ച്ചകളെല്ലാം മാറ്റിനിര്‍ത്തി എസ്.എസ്.എല്‍.സി ഹിന്ദി പരീക്ഷാ സഹായി തയ്യാറാക്കാന്‍ തുടങ്ങി. എല്ലാം വളരെ പെട്ടന്നായിരുന്നു. ഫെബ്രുവരി 23 ന് ഹിന്ദി ബ്ലോഗ് പ്രവര്‍ത്തകരുടെ പരിശ്രമം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പോരായ്മകള്‍ കാണുന്നുവെങ്കില്‍, അവയെല്ലാം തിരുത്തി നമ്മുടെ കുഞ്ഞുങ്ങളില്‍ വെളിച്ചം എത്തിക്കാനുള്ള പരിശ്രമം അധ്യാപക സുഹൃത്തുക്കളുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന അഭ്യര്‍ത്ഥനയോടെ .....

pdf ഇവിടെ നിന്നു ഡൌണ്‍ലോഡു ചെയ്യാം.
2014 MARCH SSLC Hindi Question Paper download from here
Hindi Hindi Hindi Hindi 

No comments:

Post a Comment

Post Bottom Ad

Responsive Ads Here