എട്ടാം ക്ലാസ്സ് ഹിന്ദി ഉത്തരമാതൃക,ചോദ്യപേപ്പര്‍,ഉത്തരസൂചിക - best tricks forever

BEGINNER GUIDE (Hindi)

test banner

Post Top Ad

Responsive Ads Here

Saturday, 1 November 2014

എട്ടാം ക്ലാസ്സ് ഹിന്ദി ഉത്തരമാതൃക,ചോദ്യപേപ്പര്‍,ഉത്തരസൂചിക


IHSS Iringannur,Vatakara,Kozhiukode ലെ അദ്ധ്യാപകനായ ശ്രീ സുരേഷ്ബാബു മാഷ്  തയ്യാറാക്കി അയച്ച എട്ടാം ക്ലാസ്സിന്റ വിശദമായ ഉത്തരങ്ങള്‍ ഞങ്ങള്‍ ആഹ്ലാദത്തോടെ പ്രസിദ്ധീകരിക്കുന്നു.പരീക്ഷ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഈ ഉത്തരങ്ങള്‍ തയ്യാറാക്കി അയച്ചു തരാന്‍ അദ്ധേഹം കൃത്യമായ ഒരാസൂത്രണം തീര്‍ച്ചയായും നടത്തിയിരിക്കണം. വെറുതെ ഉത്തരങ്ങള്‍ തയ്യാറാക്കി അയയ്ക്കുകയല്ല അദ്ധേഹം ചെയ്തത്.ചോദ്യപേപ്പര്‍,SSA തയ്യാറാക്കിയ ഉത്തരസൂചിക എന്നിവ കൂടി അദ്ധേഹം സ്കാന്‍ ചെയ്ത് ഇതോടൊപ്പം ചേര്‍ത്തുവച്ചിട്ടുണ്ട്.കഴിവുള്ള,കാമ്പുള്ള കൂടുതല്‍ പേര്‍ ബ്ലോഗിനൊപ്പം ചേരുമ്പോള്‍ ബ്ലോഗിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേയ്ക്ക് കൂടുതല്‍ അടുക്കാന്‍ സാധിക്കും.സുരേഷ്ബാബു മാഷിന് ഹിന്ദി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍! ഒപ്പം തന്നെ കൂടുതല്‍ പേര്‍ക്ക് ഇത് പ്രചോദനമാകട്ടെ എന്നാഗ്രഹിക്കുകയും ചെയ്യുന്നു.
ഇവ ഒരദ്ധ്യാപകന്റെ കാഴ്ചപ്പാടിലുള്ള ഉത്തരങ്ങളാണ്. ഒന്‍പതാം ക്ലാസ്സിലേയ്ക്ക് ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യപേപ്പര്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ നമുക്ക് അവരുടെ കാഴ്ചപ്പാടിലുള്ള ഉത്തരങ്ങളും എന്തു കൊണ്ട് പ്രസിദ്ധീകരിച്ചുകൂടാ?
ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു...
സുരേഷ്ബാബു മാഷുടെ ഉത്തരങ്ങള്‍

Downloads:
നന്ദിയോട് (പാലക്കാട്) സ്കൂളിലെ അരുണ്‍ദാസ് മാഷുടെ ഉത്തരങ്ങള്‍

Downloads:
രവി മാഷിന്റെ ഉത്തരങ്ങള്‍

Downloads:

No comments:

Post a Comment

Post Bottom Ad

Responsive Ads Here