രവിമാഷിന്റെ ചോദ്യപേപ്പര്‍ വിശകലനം പ്രസിദ്ധീകരിച്ചപ്പോള്‍ ഹിന്ദി ബ്ലോഗിന്റെ ആത്മമിത്രമായ പെരിന്തല്‍മണ്ണ ആനമങ്ങാട് സ്കൂളിലെ ഹിന്ദി അധ്യാപകനായ മനോജ്കുമാര്‍ മാഷിട്ട കമന്റാണ് ഇന്നത്തെ പോസ്റ്റിന് ആധാരം. കമന്റ് ഇങ്ങനെയായിരുന്നു
...ചോദ്യപ്പേപ്പറിന്റെ സമീപനത്തെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്നാണ് എന്റെ പക്ഷം. എല്ലാ വര്‍ഷവും ഒരേ അച്ചില്‍ വാര്‍ത്തെടുത്ത് ഇറക്കിവിടുന്ന ഈ ക്ലീഷേയ് (cliché) യഥാര്‍ഥത്തില്‍ പാഠ്യപദ്ധതി സമീപനത്തെയല്ലേ കൊഞ്ഞനം കുത്തുന്നത്. പോസ്റ്റര്‍ രചനക്കായി വന്ന ചോദ്യത്തെക്കുറിച്ച് രവി മാഷുടെ പരാമര്‍ശം പോലും ഈ ചോദ്യമാതൃകയുടെ വൃത്തത്തിനുള്ളില്‍ നിന്ന് കാര്യങ്ങളെ വിശകലനം ചെയ്യേണ്ടി വരുന്നതില്‍നിന്ന് ഉടലെടുത്തതല്ലേ. കുട്ടിയുടെ ചിന്തയേയും സര്‍ഗശേഷിയേയും ഭാഷാ പാടവത്തേയും കെട്ടഴിച്ചുവിടുവാനുള്ള അരങ്ങായി പരീക്ഷ മാറണ്ടേ? ചോദ്യപ്പേപ്പറുകള്‍ ഇന്ന് കെട്ടിയെഴുന്നള്ളിക്കുന്ന അത്രയും ശേഷികള്‍ മതിയോ നമ്മുടെ കുട്ടികള്‍ക്ക്? ഇത്രയും വിവരങ്ങള്‍ വിളമ്പാന്‍ കുട്ടിയെ പ്രാപ്തയാക്കാന്‍ അധ്യാപികമാര്‍ ഇത്രയൊക്കെ പാടുപെടേണ്ടതുണ്ടോ? ഇപ്പണി ഗൈഡുകമ്പനിക്കാര്‍ക്കു ചെയ്യാവുന്നതല്ലേയുള്ളൂ? ഇത്തരമൊരു ചര്‍ച്ചക്ക് തിരികൊളുത്താനുള്ള കരുത്ത് ഹിന്ദി ബ്ലോഗിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു |
തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ തന്നെയാണിവയെന്ന് ഹിന്ദി ബ്ലോഗും വിശ്വസിക്കുന്നു.
പ്രിയ വായനക്കാരാ
താങ്കള്‍ ഒരു വിദ്യാര്‍ത്ഥിയോ,അദ്ധ്യാപകനോ,രക്ഷാകര്‍ത്താവോ ആരുമാകട്ടെ? തുറന്നു പ്രതികരിക്കൂ..ഹിന്ദി പഠനത്തെ ശരിയായ ദിശയിലെക്ക് എത്തിക്കാന്‍ താങ്കളുടെ പ്രതികരണം സഹായകമാവാം...
No comments:
Post a Comment